പീഡിപ്പിച്ചെന്ന യുവതിയുടെ  പരാതിയില്‍ യുവാവ് അറസ്റ്റില്‍ 

കാഞ്ഞങ്ങാട്-വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. രാജപുരം കോളിച്ചാല്‍ ചെറുപനത്തടിയിലെ സ്റ്റലിന്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിവാഹവാഗ്ദാനം നല്‍കി യുവാവ് നാലുവര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചു എന്നാണ് 37കാരിയായ യുവതിയുടെ പരാതി.
വിവാഹമോചിതയായി സ്വന്തം വീട്ടില്‍ കഴിയുന്നതിനിടെയാണ് യുവതി സ്റ്റാലിനുമായി പരിചയത്തിലായത്. തുടര്‍ന്ന് പ്രണയബന്ധത്തിലേക്ക് നീളുകയും ചെയ്തു. ഇതിനിടെയാണ് പീഡനം നടന്നത്.
വിവാഹം കഴിക്കുന്നതില്‍ നിന്നും യുവാവ് പി•ാറിയതോടെ യുവതി രാജപുരം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കുകയായിരുന്നു.

Latest News