Sorry, you need to enable JavaScript to visit this website.

മക്ക കവാടങ്ങളില്‍ പരിശോധന തുടങ്ങി; അനുമതി പത്രം നിര്‍ബന്ധം

ജിദ്ദ - ഹജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കുന്നതിൽ വിദേശികൾക്കുള്ള വിലക്ക്  പ്രാബല്യത്തിൽ വന്നു. നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുന്ന വിദേശികളെ തടയുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നിയമ, നിർദേശങ്ങൾ ലംഘിച്ച് മക്കയിൽ കടക്കുന്നതിന് ശ്രമിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.

കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവൻ വാഹനങ്ങളിലും മക്കയിൽ പ്രവേശിക്കുന്നവർക്ക് വിലക്ക് ബാധകമാണ്. ഓഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. മക്കയിൽ താമസിക്കുന്ന, മക്ക ഇഖാമയുള്ളവർക്കും ഹജ് അനുമതി പത്രമുള്ളവർക്കും ഹജ് സീസണുമായി ബന്ധപ്പെട്ട ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കേണ്ടവർക്കും വിലക്ക് ബാധകമല്ല. വിലക്കുള്ള കാലത്ത് ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കുന്നതിന് വിദേശികൾ ജവാസാത്ത് ഡയറക്ടറേറ്റിൽനിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം മുഖേനെയാണ് അനുമതി പത്രം നേടേണ്ടത്. 

Latest News