ടി.കെ. അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി

ജിദ്ദ- നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ തൃശൂര്‍ വടക്കേക്കാട് സ്വദേശി ടി.കെ.അബ്ദുറഹ്മാന് സുഹൃത്തുക്കള്‍ യാത്രയപ്പ് നല്‍കി. യുനൈറ്റഡ് മേട്ടോര്‍ ഏജന്‍സി (യു.എം.എ) യില്‍നിന്ന് വര്‍ക്ക്‌ഷോപ്പ് കണ്‍ട്രോളറായാണ് വിരമിച്ചത്.
1976 ല്‍ കിഴക്കന്‍ പ്രവിശ്യയിലെ രാസ്തനൂറയിലെത്തിയപ്പോള്‍ താമസസ്ഥലത്തിനടുത്ത് ഒരുവാതിലില്‍ കണ്ട ഞാന്‍ മലയാളിയാണ്  എന്ന ബോര്‍ഡ് ഇന്ത്യക്കാരായ പ്രവാസികള്‍ വളരെ വിരളമായിരുന്ന അക്കാലത്ത് ഏറെ ആശ്വാസം നല്‍കിയെന്നും സൗദി പ്രവാസത്തിന് അത് മുതല്‍ക്കൂട്ടായെന്നും അബ്ദുറഹ്്മാന്‍ അനുസ്മരിച്ചു. ഭാര്യ ഫാത്തിമയും നാല് പെണ്‍മക്കളും നാട്ടിലാണ്.  
യാത്രയയപ്പ് യോഗത്തില്‍ അബ്ദുല്‍ ബാസ്വിത്ത്, ശൈഖ് മൂസ (തമ്പി), അബ്ദുറസാഖ്, സി.കെ.മൊറയൂര്‍, മുസ്തഫ, ഷഹീര്‍, അഷ്‌റഫ് തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്നു. അബ്ദുറഹ്്മാന്റെ സൗമ്യമായ പെരുമാറ്റവും ഏവര്‍ക്കും സേവനം നല്‍കാനുള്ള സന്മനസ്സും വേറിട്ട അനുഭവമായതായി അവര്‍  പറഞ്ഞു.

 

Latest News