കുട്ടികളുമായെത്തിയ കന്യാസ്ത്രീകള്‍ തൃശൂരില്‍ പിടിയില്‍; ആധാര്‍ രേഖകള്‍ വ്യാജം

തൃശൂര്‍- വ്യാജ രേഖകളുമായി കുട്ടികളുമായെത്തിയ കന്യാസ്ത്രീകളടങ്ങുന്ന സംഘം തൃശൂരില്‍ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ അടക്കം ഒമ്പത് കുട്ടികളെയാണ് രണ്ട് കന്യാസ്ത്രീകള്‍ ട്രെയിനില്‍ കൊണ്ടുന്നത്.  കോട്ടയം, ഇരിഞ്ഞാലക്കുട മാപ്രാണം എന്നിവിടങ്ങളിലെ കോണ്‍വെന്റുകളിലേക്കാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.
തൃശൂരില്‍ ഇരിഞ്ഞാലക്കുട സംഘവും കോട്ടയത്ത് അവിടുത്തെ സംഘവും റയില്‍വേ സ്‌റ്റേഷനില്‍ കാത്ത് നില്‍ക്കുമെന്ന് പറഞ്ഞതായി കന്യാസ്ത്രീകളെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ് വ്യാജമായി തയാറാക്കിയിരുന്നു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈനിന് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.
ഇവരുടെ കൈവശം ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡുകളിലെ നമ്പറുകള്‍ പരിശോധിച്ചതില്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. ഛത്തീസ്ഗഡില്‍ നിന്നാണ് കുട്ടികളെ കൊണ്ട് വന്നതെന്ന് പറയുന്നു. രാമവര്‍മപുരത്ത് ചൈല്‍ഡ് ലൈനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

 

Latest News