റാഞ്ചി-രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഗര്‍ഭിണിയെ ആബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍ ചേര്‍ത്തുപിടിച്ച്. ഝാര്‍ഖണ്ഡിലെ ചാന്ദ്‌വ കമ്മ്യൂണിറ്റി സെന്ററിലേക്കാണ് 10 കിലോമീറ്റര്‍ ദൂരം യുവതിയെ ഇപ്രകാരം കൊണ്‍ണ്ടുവന്നത്.
ശാന്തി ദേവി (30)യെ ആണ് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്‍ണ്ടുവന്നത്. നാലു മാസം ഗര്‍ഭിണിയായിരുന്നു അവര്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ സൗകര്യമില്ലാത്തതിനാല്‍ യുവതിയെ 27 കിലോമീറ്റര്‍ അകലെയുള്ള ലത്തേഹാര്‍ സര്‍ദാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. യുവതിയുടെ ദുരിതം തുടരുകയായിരുന്നു. അവരെ റാഞ്ചിയിലെ റിംസ് ആശുപത്രിയിലേക്ക് കൊണ്‍ണ്ടുപോകാനായിരുന്നു നിര്‍ദേശം. ഒടുവില്‍ റിംസില്‍ യുവതിയെ പ്രവേശിപ്പിച്ചു.
ശാന്തിദേവിയെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്‍ണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. 108 ഹെല്‍പ്‌ലൈനിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മോശമായതോടെ ബൈക്കില്‍ ചേര്‍ത്തിരുത്തി ആശുപത്രി കൊണ്‍ണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് കമല്‍ ഗഞ്ചു പറഞ്ഞു. സ്ഥലം എം.പി മാതൃക ഗ്രാമമായി തെരഞ്ഞെടുത്ത മൂന്ന് ഗ്രാമങ്ങളിലൊന്നാണ് ചന്ദ്‌വ ബ്ലോക്ക്.