Sorry, you need to enable JavaScript to visit this website.

നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പരക്കെ വിമർശനം, പിൻവലിച്ച് നിർമാതാക്കൾ 

ന്യൂ യോർക്ക് - നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉണ്ടാക്കിയ 'ഡീപ് ന്യൂഡ്' എന്ന ആപ്പ് വൻ വിവാദത്തെ തുടർന്ന് പിൻവലിച്ചു. വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകളിലൂടെ തന്നെ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആപ്പാണിത്.ആരുടേയും സമ്മതം കൂടാതെ തന്നെ അവരുടെ ഫോട്ടോകൾ ഉപയോഗിച്ചു കൊണ്ട് നഗ്ന ചിത്രം സൃഷ്ടിക്കാൻ കഴിയുന്ന ആപ്പ് ഭീതിയുണർത്തുന്നതായിരുന്നു. 50 ഡോളറായിരുന്നു ഇതിന്റെ വില. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാരോപിച്ച് ഇന്റർനെറ്റിൽ ഇത് വൻ പ്രകോപനം സൃഷ്ടിച്ചു. 

വിനോദത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും വിവാദം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡെവെലപ്മാർ അറിയിച്ചു. വിമർശനങ്ങൾ മാന്ദിച്ചു കൊണ്ട് ആപ്പ് പിന്വലിക്കുകയാണെന്ന് ഡെവലപ്പർമാരിൽ ഒരാളായ ഏലിയാസ് ആൽബർട്ടോ  ട്വിറ്ററിലൂടെ അറിയിച്ചു. 

മാസങ്ങളോളം അധികമാരും അറിയാതെ പ്രവർത്തിച്ചിരുന്ന ആപ്പ്, ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ'മദർബോർഡിന്റെ'റിപ്പോർട്ടിനെ തുടന്നാണ് ജനശ്രദ്ധ ആകർഷിക്കുന്നത്.'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ഉപയോഗിച്ച് പ്രവർത്തിച്ച ആശങ്കാജനകമായ ആപ്പാണ് ഡീപ്ന്യൂഡ്. ഭാവിയിൽ ധാർമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുമോ എന്ന ആശങ്കയും സൈബർ ലോകത്ത് ഇതുണ്ടാക്കിയിട്ടുണ്ട്. 

Latest News