Sorry, you need to enable JavaScript to visit this website.

അര്‍ഹിക്കുന്ന വിജയം; മോഡിക്ക് ട്രംപിന്റെ അഭിനന്ദനം

ഒസാക്ക-  തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും വിജയിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോഡിക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

വലിയ തിരഞ്ഞെടുപ്പിനെയാണ് ഇന്ത്യ അഭിമുഖീകരിച്ചതെന്നും എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ച നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മില്‍ ഇറക്കുമതി നികുതിയുടെ പേരില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇരുനേതാക്കളുടെ കൂടിക്കാഴ്ച.

സൈനിക,വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. വ്യാപാര സംബന്ധമായി വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇറാന്‍, 5ജി, ഇന്ത്യയുഎസ് വ്യാപാര,പ്രതിരോധ ബന്ധം എന്നിവ ചര്‍ച്ച ചെയ്യുമെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News