Sorry, you need to enable JavaScript to visit this website.

രണ്ട് കോടിയിലേറെ തൊഴിലുകൾ റോബോട്ടുകൾ പിടിച്ചടക്കും

അടുത്ത പത്ത് വർഷത്തിനകം ലോകമെമ്പാടുമുള്ള രണ്ടു കോടിയിലേറെ ഉൽപാദന ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുമെന്നത് വലിയ ആശങ്കയായി ഉയർന്നുവരുന്നു. റോബോട്ടുകളുടേയും നിർമിത ബുദ്ധിയുടേയും വരവ് മൊത്തത്തിലുള്ള സാമ്പത്തിക ഉൽപാദനം വർധിപ്പിക്കുമെങ്കിലും ഇത് സാമൂഹിക അസമത്വം കൂടുതൽ ഗുരുതരമാക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
ഓട്ടോമേഷനും റോബോട്ടുകളും വൻ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമെങ്കിലും കുറഞ്ഞ നൈപുണ്യം ആവശ്യമായ ജോലികളെ ഗണ്യമായി ഇല്ലാതാക്കുമെന്നും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന്  പഠനം മുന്നറിയിപ്പ് നൽകുന്നു. റോബോട്ടുകൾ സമ്മാനിക്കുന്ന സാമ്പത്തിക നേട്ടങ്ങളും അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും പിരിമുറുക്കവും ആനുപാതികമായിരിക്കില്ല. 
ബ്രിട്ടൻ ആസ്ഥാനമായുള്ള സ്വകാര്യ ഗവേഷണ-കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സാണ് വിശദമായ പഠനം നടത്തിയത്.  റോബോട്ടുകളുടെ സ്വീകാര്യതയും വർധനയും സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടം ലോകത്തോ രാജ്യങ്ങൾക്കകത്തോ  തുല്യമായിരിക്കില്ല. 
റോബോട്ടുകൾ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് നിർമാണ ജോലികൾ ഏറ്റെടുത്തിട്ടുണ്ട്. റോബോട്ടുകൾ ഇപ്പോൾ സർവീസ് മേഖലയിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 
കംപ്യൂട്ടർ വിഷൻ, സ്പീച്ച് റെക്കഗ്‌നിഷൻ, മെഷീൻ ലേണിംഗ് എന്നിവയിലുണ്ടായ മുന്നേറ്റമാണ് റോബോട്ടുകളുടെ സ്വാധീനവും സ്വീകാര്യതയും വർധിപ്പിക്കുന്നത്. 
കുറഞ്ഞ നൈപുണ്യം ആവശ്യമായ തൊഴിൽ മേഖലകളിലായിരിക്കും ഓട്ടോമേഷനും റോബോട്ടുകളും കൂടുതൽ തൊഴിൽ നഷ്ടമുണ്ടാക്കുക. ഉയർന്ന നൈപുണ്യവും വൈദഗ്ധ്യവും ആവശ്യമയ മേഖലകളെ അപേക്ഷിച്ച് അവിദഗ്ധ തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്ടവും വെല്ലുവിളികളും ഇരട്ടിയായിരിക്കും.  ഒരു രാജ്യത്തു തന്നെ വിവിധ മേഖലകളിൽ ഇതായിരിക്കും സ്ഥിതിയെന്ന് പഠനം വ്യക്തമാക്കുന്നു. 
സ്വയം ഡ്രൈവിംഗ് കാറുകളും ട്രക്കുകളും, റോബോട്ടിക് ഭക്ഷണം തയാറാക്കൽ, ഓട്ടോമേറ്റഡ് ഫാക്ടറി, വെയർഹൗസ്   പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ  സാങ്കേതിക വിദ്യകളുടെ ഉപയോഗം തൊഴിലുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും  അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വ്യാപക ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇക്കാര്യത്തിലുള്ള ഗവേഷണം.
നഷ്ടപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് ഓട്ടോമേഷൻ പൊതുവെ നയിച്ചതായി പല വിശകലന വിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട്.  എന്നാൽ സമീപ കാലത്ത് ഈ പ്രവണതയും വൈദഗ്ധ്യത്തിന്റെ കുറവും നിരവധി തൊഴിലാളികളെ പുറത്താക്കുന്നതിലേക്കാണ് നയിച്ചത്.
നിലവിലെ റോബോട്ടൈസേഷൻ തരംഗം ആത്യന്തികമായി ഉൽപാദന ക്ഷമതയും സാമ്പത്തിക വളർച്ചയും വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന കാര്യം സംശയ രഹിതമാണെന്ന് പുതിയ പഠനം പറയുന്നു. ഒരു പരിധി വരെ ഇത് നഷ്ടപ്പെടുത്തുന്നയത്ര ജോലികൾ സൃഷ്ടിക്കുകയും ചെയ്യും. 
2030 ഓടെ ആഗോള ഉൽപാദന ക്ഷമതയിൽ നിന്ന് അഞ്ച് ട്രില്യൺ ഡോളർ റോബോട്ടിക് ലാഭവിഹിതമായി ഉണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. ഉൽപാദന ക്ഷമത വർധിപ്പിക്കാൻ റോബോട്ടുകൾ നൽകുന്ന സഹായത്തിലൂടെയാണിത്. 
ആവർത്തിച്ചുള്ള ജോലി ആവശ്യമായ വെയർ ഹൗസുകളിലും മറ്റുമുള്ള ജോലികളെയാണ് ഉടൻ ബാധിക്കുകയെന്ന് സർവേ പറയുന്നു.  
സർഗാത്മകതയും സാമൂഹിക അവബോധവും ആവശ്യമായതും വ്യവസ്ഥാപിതമല്ലാത്തതുമായ ജോലികൾ ഉടനെ കീഴടക്കാൻ റോബോട്ടുകൾക്കും ഓട്ടോമേഷനും കഴിയില്ല. ഇത്തരം സൃഷ്ടിപരമായ ജോലികൾ ദശകങ്ങളോളം മനുഷ്യൻ തന്നെ ചെയ്യേണ്ടി വരും. 
ചില്ലറ വിൽപന, ആരോഗ്യ സംരക്ഷണം, ആതിഥ്യം, ഗതാഗതം, നിർമാണം, കൃഷി തുടങ്ങിയ മേഖലകളിൽ റോബോട്ടുകൾ സ്വാധീനം നേടുകയും കീഴടക്കുകയും ചെയ്യും. 
ഓരോ രാജ്യത്തെയും രാജ്യത്തിനകത്തുള്ള പ്രദേശങ്ങളെയും തൊഴിൽ മേഖലകളെയും ആശ്രയിച്ചായിരിക്കും ഇതിന്റെ ആഘാതം. വിവിധ മേഖലകളിൽ ഏൽപിക്കുന്ന പ്രത്യാഘാതം ഒരിക്കലും തുല്യമാകില്ലെന്നും പഠനം പറയുന്നു.
പല വികസിത സമ്പദ്വ്യവസ്ഥകളിലും ഓട്ടോമേഷൻ പ്രാദേശിക ധ്രുവീകരണമുണ്ടാക്കുന്നത് തുടരും. സേവന മേഖലകളിലേക്ക് ഓട്ടോമേഷൻ വ്യാപിക്കുമ്പോൾ ഈ ധ്രുവീകരണ പ്രവണത രൂക്ഷമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, റോബോട്ടിക് സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനെ മന്ദഗതിയിലാക്കാനുതകുന്ന നയപരിപാടികൾ സ്വീകരിക്കുന്നവർക്കുമുണ്ട് പഠനത്തിൽ മുന്നറിയിപ്പ്.  
ദുർബല പ്രദേശങ്ങളിലുള്ളവർ മുന്നോട്ടു വരാൻ നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നതിനും നേട്ടങ്ങൾ ഇരട്ടിയാക്കുന്നതിനും റോബോട്ട് സാങ്കോതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്.  
റോബോട്ടുകളുടെയും ഓട്ടോമേഷന്റെയും വ്യാപനം മൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടാനുള്ള തയാറെടുപ്പായിരിക്കും  അടുത്ത ദശകത്തിലെ നിർണായക വെല്ലുവിളിയെന്നും ഗവേഷണം 

Latest News