തലശ്ശേരി- എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ അഞ്ച് വര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരായ കേസിലെ ഒന്നാം പ്രതി പുന്നോല്‍ കുറിച്ചിയില്‍ സ്വദേശി കുമാരന്റവിടെ വീട്ടില്‍ ഉത്തമന്‍ എന്ന ജിതേഷ്(29), മൂന്നാം പ്രതി പരിമഠത്തെ പഴയകത്ത് വീട്ടില്‍ പി.സുരേഷ് (23)നാലാം പ്രതി പുന്നോല്‍ കുറിച്ചിയില്‍ ബീച്ച് റോഡില്‍ അയ്യത്താന്റെവിടെ വീട്ടില്‍ എ.സതീശന്‍(29) എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2016 സെപ്റ്റംബര്‍ ആറിന് രാത്രി ഒമ്പത് മണിക്ക് പുന്നോല്‍ ഹുസ്സെന്‍മൊട്ട താമസിക്കുന്ന അയിക്കാന്‍ കുന്നുമ്മതല്‍ സക്കീര്‍ ഹുസ്സെന്‍ എന്നയാളെ രാഷട്രീയ വിരോധം വെച്ച് പ്രതികള്‍ മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സുഹൃത്തുക്കളായ പള്ളിപ്പുറത്ത് അബ്ദുല്ല, ഫാത്തിമ മന്‍സിലില്‍ സി.കെ മെഹറൂഫ് എന്നിവരെ ആക്രമിച്ചെന്നുമായിരുന്നു പരാതി.
പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി പിച്ചന്റവിടെ ബിജോയ് വിചാരണക്കിടെ മരിച്ചിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത.്