Sorry, you need to enable JavaScript to visit this website.

ചെന്നൈ ജലക്ഷാമത്തിലേക്ക് ലോകശ്രദ്ധ ക്ഷണിച്ച് ലിയാനാഡോ ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് 

ചെന്നൈ കുടിവെള്ള ക്ഷാമത്തിലേക്ക് ലോകശ്രദ്ധ ക്ഷണിച്ചു കൊണ്ട് ഓസ്കർ ജേതാവും പ്രശസ്ത ഹോളിവുഡ് നടനുമായ ലിയാനാഡോ ഡികാപ്രിയോയുടെ  ഇൻസ്റ്റഗ്രാം പോസ്റ്റ്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ നഗരം അനുഭവിക്കുന്ന കെടുതികളെ കുറിച്ച് വിവരിക്കുന്നു. 

മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. ഒരു കിണറും ശൂന്യമായ വെള്ളമില്ലാത്ത ഒരു നഗരമാണിത്. നാല് പ്രധാന ജലസംഭരണികൾ വറ്റിപ്പോയതിനെത്തുടർന്ന് തെന്നിന്ത്യൻ നഗരമായ ചെന്നൈ പ്രതിസന്ധിയിലാണ്. അടിയന്തിര ആവശ്യങ്ങൾക്കായി നഗരം മുഴുവൻ വലയുകയും സർക്കാർ ടാങ്കറുകളിൽ നിന്ന് വെള്ളം ലഭിക്കുന്നതിന്  മണിക്കൂറുകളോളം ക്യൂ നിൽക്കുകയും വേണം. ജലനിരപ്പ് കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചുതുടങ്ങി, നഗരത്തിലെ മെട്രോയിൽ എയർ കോൺ ഓഫാക്കി. നഗരത്തിൽ ബദൽ ജലസ്രോതസ്സുകൾ കണ്ടെത്തുന്നത് തുടരുകയാണ് - പക്ഷേ സമൂഹം മഴയ്ക്കായി പ്രാർത്ഥിക്കുന്നത് തുടരുന്നു.- ഡികാപ്രിയോ എഴുതി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leonardo DiCaprio (@leonardodicaprio) on

കടുത്ത ജലപ്രതിസന്ധി ചെന്നൈയിൽ തുടരുകയാണ്. ചോളവരം (മുഴുവൻ ശേഷി 1,081 ദശലക്ഷം ഘനയടി), റെഡ്ഹിൽസ് (മുഴുവൻ ശേഷി 3,300 ദശലക്ഷം ഘനയടി), ചെമ്പരമ്പാക്കം (3,645 ദശലക്ഷം ഘനയടി) തടാകങ്ങൾ വറ്റി വരണ്ടപ്പോൾ, പൂണ്ടി റിസർവോയറിൽ അവശേഷിക്കുന്നത് 19 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ്. 

പരിസ്ഥിതി പ്രവർത്തകകൻ കൂടിയായ ലിയാനാഡോ ഡികാപ്രിയോ 2016 ലെ തൻറെ 'ബിയോൻഡ് ദി ഫ്ളഡ്' എന്ന ഡോക്യുമെന്ററി ചിത്രത്തിനു വേണ്ടി ഇന്ത്യ സന്ദർശിച്ചിരുന്നു. 

 

Latest News