Sorry, you need to enable JavaScript to visit this website.

ജി 20 ഉച്ചകോടിക്കായി മോഡി ജപ്പാനില്‍; ട്രംപുമായി ചര്‍ച്ച നടത്തും

ഒസാക്ക- ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി ജപ്പാനിലെത്തി. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് എന്നിവരടക്കമുള്ള ലോക നേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്ത്രീ ശാക്തീകരണം, നിര്‍മിത ബുദ്ധി, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയായിരിക്കും ഇന്ത്യ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

28, 29 തീയതികളിലാണ്  ഉച്ചകോടി. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറാമത്തെ ജി20 ഉച്ചകോടിയാണിത്. 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് വേദി.

 

Latest News