ബദ്ധശത്രുക്കളായ കോണ്‍ഗ്രസുമായും സി.പി.എമ്മുമായും കൈ കോര്‍ക്കാന്‍ തയാറെന്ന് മമത

കൊല്‍ക്കത്ത- ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാവരും, തൃണമൂലും കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം. അതിനര്‍ഥം രാഷ്ട്രീയമായി കൈകോര്‍ക്കണമെന്നല്ല. പക്ഷേ പൊതുവായ ഒരു വിഷയമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് -മമത പറഞ്ഞു.
34 വര്‍ഷം നീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബംഗാളില്‍ അധികാരത്തിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബംഗാളില്‍ കരുത്ത് കാണിച്ചിരുന്നു. 18 സീറ്റുകള്‍ ബി.ജെ.പിയും 22 സീറ്റുകള്‍ തൃണമൂലുമാണ് സംസ്ഥാനത്ത് നേടിയത്.

 

Latest News