Sorry, you need to enable JavaScript to visit this website.

മനുഷ്യ മാംസം ഭക്ഷിക്കുന്ന  ബാക്ടീരിയയെ കരുതിയിരിക്കുക 

ന്യൂജേഴ്‌സി- അമേരിക്കന്‍ തീരങ്ങളില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ സജീവമാകുന്നു. മനുഷ്യവാസമുള്ള മേഖലയില്‍ വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് വര്‍ധിക്കുന്നത്. അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്.
ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരത്തോട് അടുക്കുന്നതെന്നാണ് സൂചന. മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍ കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയിരിക്കുകയാണ്.
ചെറിയ മുറിവുകളില്‍ കൂടിയാണ് ഇവ മനുഷ്യരെ ബാധിക്കുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പ് ഉണ്ടാകുകയും വളരെ പെട്ടെന്ന് അതു വലുതാകുകയും പിന്നീട് മാംസം അഴുകാനും തുടങ്ങും. പലപ്പോഴും ഈ ഭാഗം മുറിച്ചുകളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. മരണത്തിനും ഈ ബാക്ടീരിയകള്‍ കാരണമാകും.

Latest News