ന്യൂദല്‍ഹി- ഓടുന്ന സ്‌കൂട്ടറില്‍ പാട്ടുകേട്ട് നൃത്തം ചെയ്യുന്ന വനിതയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അവിശ്വസനീയമെന്ന അടിക്കുറിപ്പോടെ പലരും ഷെയര്‍ ചെയ്യുമ്പോഴും ഇതാണോ സ്ത്രീ ശാക്തീകരണമെന്ന ഗൗരവത്തോടെയുള്ള ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു.
ഹെല്‍മെറ്റ് പോലും ധരിക്കാതെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള ഈ അഭ്യാസം വനിതാ ശാക്തീകരണമായി അംഗീകരിക്കാന്‍ അവര്‍ തയാറല്ല.
ഇതു പുരുഷന്‍ ചെയ്താല്‍ എന്തായിരിക്കും പ്രതികരണമെന്നാണ് ചിലരുടെ ചോദ്യം.
Fly pic.twitter.com/mMa5FPExIW
— Shivam Vij (@DilliDurAst) June 25, 2019