മുനിസിപ്പൽ ഉദ്യോഗസ്ഥനെ മർദിച്ച് ബി.ജെ.പി നേതാവിന്റെ മകൻ; വീഡിയോ വൈറൽ

ഇൻഡോർ- മുതിർന്ന ബി.ജെ.പി നേതാവ് കൈലാസ വിജയവർഗിയുടെ മകൻ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് മർദിക്കുന്ന വീഡിയോ വൈറലാകുന്നു. ഇൻഡോർ-3 ലെ നിയമസഭാ പ്രതിനിധിയായ കൈലാസിന്റെ മകൻ ആകാശ് വിജയവർഗിയാണ് ഉദ്യോഗസ്ഥനെ  മർദിക്കുന്നത്. 

പോലീസുകാരും മാധ്യമ പ്രവർത്തകരും നോക്കി നിൽക്കെയാണ് മർദനം. ഇൻഡോറിലെ ഗഞ്ചി പ്രദേശത്ത് നടക്കുന്ന അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സംസാരിക്കാനെത്തിയ മുൻസിപ്പൽ അധികൃതരോട് ആകാശ് കയർത്തു സംസാരിക്കുകയും ക്രിക്കറ്റ് ബാറ്റു കൊണ്ട് മർദിക്കാൻ തുടങ്ങിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ആകാശും അനുയായികളും ഉദ്യോഗസ്ഥനെ മർദിച്ച് ഓടിക്കുന്ന രംഗങ്ങളാണ് വൈറലായിരിക്കുന്നത്.

 

ഇയാൾക്കും അനുയായികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന്  പോലീസ് അറിയിച്ചു. 

Latest News