മൈക്ക് പോംപിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ പോംപിയോ അഭിനന്ദിച്ചു. മറ്റ് തന്ത്രപ്രധാന വിഷയങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായും പോംപിയോ കൂടിക്കാഴ്ച നടത്തും. തീവ്രവാദം, എച്ച് -1 ബി വിസ, വ്യാപാരം, റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട്, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള യുഎസ് ഉപരോധം എന്നിവ ചർച്ചയിൽ പ്രധാന വിഷയമാകും. 

വ്യാഴാഴ്ച വൈകിട്ടോടെ പോംപിയോ സന്ദർശനം പൂർത്തിയാക്കി മടങ്ങും.

 

 

Latest News