വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ആളുമാറി പോസ്റ്റ് ആകുന്ന പതിവുണ്ടോ? പോസ്റ്റ് ഡിലീറ്റ് ചെയ്താലും ഡിലീറ്റ് ചെയ്തു എന്ന അറിയിപ്പും ഒരു തലവേദനയാണ്. ഇനി അതൊക്കെ മറന്നേക്കൂ. ആർക്കാണ് ചിത്രം അയക്കുന്നതെന്നു അറിയാനുള്ള പുതിയ അപ്‌ഡേഷനുമായി വാട്സാപ്പ് എത്തിക്കഴിഞ്ഞു.
വാട്സാപ്പിന്റെ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്കാണ് പുതിയ അപ്‌ഡേഷൻ ലഭിക്കുക. പുതിയ അപ്ഡേഷനിൽ ചിത്രത്തിൻ്റെ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് ഇനി മുതൽ കാണാന്‍ സാധിക്കും. ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈൽ പിക്ച്ചർ കാണാൻ സാധിക്കുന്നത്. ഇനി മുതൽ ഈ പ്രൊഫൈൽ പിക്ച്ചറിന്റെ കൂടെ അവരുടെ പേരും കാണാൻ കഴിയും. വാട്സപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക.
WhatsApp beta for Android 2.19.173: status recipients details, when you take a photo to send!
— WABetaInfo (@WABetaInfo) 15 June 2019
It is for the contacts list too. pic.twitter.com/YKgFCKLBlf
ഗ്രൂപ്പ് ചാറ്റിൽ ചിത്രങ്ങൾ അയക്കുമ്പോഴും ഇതുപോലെ പേരും പ്രൊഫൈൽ പിക്ച്ചറും കാണാൻ സാധിക്കും. ഗ്രൂപ്പ് മാറി പോകുന്ന അവസ്ഥയും ഇതിലൂടെ ഒഴിവാക്കാം.