മൂന്നു മാസം പ്രായമുളള കുഞ്ഞിനെ  തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു

സഹറാന്‍പുര്‍- തെരുവു നായ്ക്കളുടെ ശല്യം ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുകയാണ്. മൂന്നു മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ സഹറാന്‍പുരിലാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. മുറ്റത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ചു കൊണ്ടു പോയത്. ചൊവ്വാഴ്ച രാവിലെയാണ് കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടിയത്. കൃഷിയിടത്തില്‍ തലയറ്റ നിലയില്‍ ആയിരുന്നു ശരീരം. കഴിഞ്ഞ  വര്‍ഷം ഏപ്രില്‍ മാസം, യു. പി യിലെ സിതാപ്പുര്‍ ജില്ലയില്‍ തന്നെ 12 ലധികം കുട്ടികളാണ് തെരുവു നായ്ക്കളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളെ സ്‌ക്കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയക്കുന്ന അവസ്ഥയാണ് ഉളളത്. നായ്ക്കളെ ഭയന്ന് കുട്ടികളെ വീടിനു പുറത്ത് ഇറക്കാന്‍ പോലും മടിക്കുകയാണ് രക്ഷിതാക്കള്‍.

Latest News