Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ 1,500 കിലോ  മത്സ്യം പിടിച്ചെടുത്തു 

ആലപ്പുഴ-ആലപ്പുഴയില്‍ നിന്ന് മൂന്ന് ആഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം പിടിച്ചെടുത്തു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. മായം ചേര്‍ത്ത് ഇവ വിപണിയില്‍ എത്തിക്കാനായിരുന്നു വില്‍പ്പനക്കാരുടെ നീക്കം. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു കളഞ്ഞു.ആലപ്പുഴ ജില്ലയിലെ പ്രമുഖ മൊത്തവിതരണ കേന്ദ്രത്തില്‍ എത്തിച്ച പഴകിയ മത്സ്യമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇവര്‍ക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News