കേരളത്തില്‍നിന്ന് 335 പേര്‍ക്ക് കൂടി ഈ വര്‍ഷം ഹജിന് അവസരം

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് പോകാന്‍ 335 പേര്‍ക്ക് കൂടി അവസരം. ഹജ് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പട്ട ക്രമനമ്പര്‍ 3067 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. ഇവര്‍ ഇതിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അതാത് അപേക്ഷകരുടെ എംബാര്‍ക്കേഷന്‍ പേയിന്റ്, അക്കമഡേഷന്‍ കാറ്റഗറി പ്രകാരമുളള ഹജിന്റെ മൊത്തം തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട ചെലാനിലോ അടക്കേണ്ടതാണ്.
പണ മടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തില്‍ ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌ന് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസില്‍ 28-ന് വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടണം. ഹജ് കമ്മറ്റിയുടെ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

 

Latest News