പ്രളയ നിധിയിലേക്ക് ഗള്‍ഫില്‍ നിന്ന് ലഭിച്ചത് 54 കോടി രൂപ

തിരുവന്തപുരം- പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയില്‍ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 54 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.


ഓണ്‍ലൈന്‍ വഴി 94 കോടി രൂപയാണു ലഭിച്ചത്. ഇതില്‍ 54 കോടി രൂപയാണ് ഗള്‍ഫ് മേഖലയില്‍നിന്നു ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോഴും തുക ലഭിക്കുന്നുണ്ടെണ്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തിനു മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ 300 കോടി ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും ഇതില്‍ എത്ര കോടി ലഭിച്ചെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള ചര്‍ച്ചയ്ക്കിടയില്‍ ചോദിച്ച വി.ഡി. സതീശനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


മറ്റു മന്ത്രിമാരുടെ വിദേശ പര്യടനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞപ്പോള്‍ പ്രതിപക്ഷം ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്നു മുഖ്യമന്ത്രി ആരോപിച്ചു.
എന്നാല്‍, വേണ്‍ണ്ടത്ര ഹോംവര്‍ക്കില്ലാതെയാണു മന്ത്രിമാര്‍ വിദേശപര്യടന പരിപാടി തയാറാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 1000 വീടു നിര്‍മിച്ചു നല്‍കുമെന്നു കെപിസിസി അറിയിച്ചിട്ട് എന്തായെന്നു മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ അടക്കം 300 വീടുകളുടെ നിര്‍മാണം നടന്നു വരുന്നതായി പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

 

Latest News