Sorry, you need to enable JavaScript to visit this website.

ലൈവായി കർഷക ആത്മഹത്യ; ഉന്നത തല അന്വേഷണം നടത്തും

 ജയ്‌പൂർ - ഫേസ്‌ബുക്കിലൂടെ ലൈവായി കർഷകൻ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് രാജസ്ഥാൻ സർക്കാർ.രാജസ്ഥാനിലെ തക്റിയിലാണ് സോഹൻ ലാൽ എന്ന കർഷകൻ  വിഷം കഴിച്ച് ഫേസ്‌ബുക്കിൽ ലൈവ് ആയി ആത്മഹത്യ ചെയ്തത്. 

തന്റെ മരണത്തിനുത്തരവാദി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണെന്ന് കുറിപ്പിട്ടതിനു ശേഷമായിരുന്നു ആത്മഹത്യ. ഞായറാഴ്ചയായിരുന്നു സംഭവം. 

അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പ എഴുത്തിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. അവര്‍ ഇപ്പോള്‍ അധികാരത്തിലെത്തി. പക്ഷേ, അവരുടെ വാഗ്ദാനത്തിനെന്ത് പറ്റി? ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകരുടെ കാര്യം ശ്രദ്ധിക്കണമെന്ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്‍റെ മരണശേഷം ഈ ഗ്രാമത്തില്‍ ഐക്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു- ഫേസ്‌ബുക്കിൽ സോഹൻ ലാൽ ആത്മഹത്യാകുറിപ്പ് എഴുതി. വിഷം കഴിച്ച ശേഷമായിരുന്നു ഫേസ്‌ബുക്ക് ലൈവ്. 

ലൈവ് വീഡിയോ കണ്ട് നാട്ടുകാര്‍ സോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷിക വായ്പയായി  രണ്ട് ബാങ്കുകളില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നതായാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. 

Latest News