തിരുവനന്തപുരം- അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സോനാമോളുടെ കാഴ്ച തിരിച്ചു കിട്ടി. ആരോഗ്യ മന്ത്രി കെ.കെ ശൈലജ സോനാമോൾക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. സർക്കാരിന്റെ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോനാമോൾക്ക് ചികിത്സ നൽകിയത്.ടോക്സിക്ക് എപിഡമല്‍ നെക്രോലൈസിസ് (ടി ഇ എന്‍) എന്ന രോഗമാണ് സോനയെ ബാധിച്ചത്. മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ രൂപമാണ് താഴെ.
അപൂർവ രോഗവുമായി സോനാ മോൾ മല്ലിടുന്ന ചിത്രം സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. സർക്കാർ സഹായത്തോടെ ഹൈദരാബാദിലായിരുന്നു ചികിത്സ.