പരിക്കേറ്റ തെരുവുനായ മരുന്നിനുവേണ്ടി ഫാര്‍മസിയില്‍-video

പരിക്കേറ്റ തെരുവുനായ മരുന്നിനുവേണ്ടി ഫാര്‍മസിയില്‍ എത്തിയ വിഡിയോ വൈറലായി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്നാണ് സമൂഹ മാധ്യമങ്ങളുടെ മനം കവര്‍ന്ന വിഡിയോ.

ബാനു സെംഗിസ് നടത്തുന്ന ഫാര്‍മസിയിലേക്കാണ് പരിക്കേറ്റ തെരുവു നായ സഹായം തേടി എത്തിയത്. തെരുവു നായ്ക്കള്‍ക്ക് ഫാര്‍മസിക്കകത്ത് ഇവര്‍ സൗകര്യം ഒരുക്കാറുണ്ടെങ്കിലും ഈ നായ വാതിലിനരികില്‍ വന്ന് കാത്തുനില്‍ക്കുകയായിരുന്നു.

അവള്‍ എന്നെ തന്നെ നോക്കി നിന്നപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നെവെന്ന് ബാനു പറയുന്നു.

നായയുടെ കൈപ്പത്തിയില്‍നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. അതിനു മരുന്നുവെക്കുന്നതാണ് വിഡിയോ.  

 

 

Latest News