Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ ഫോണ്‍ കണ്ടെത്താന്‍  ക്ലോസറ്റ് പൊളിച്ചു 

തലശ്ശേരി- ശുചിമുറിയില്‍ വീണ ഫോണിന് വേണ്ടി ക്ലോസറ്റ് പൊളിച്ച് യുവാവ്. പിണറായിലെ പെട്രോള്‍ പമ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടപെട്ട മൊബൈല്‍ ഫോണിന് വേണ്ടിയാണ് യുവാവ് ക്ലോസറ്റ് വരെ പൊളിച്ചത്. ഫോണ്‍ കിട്ടിയില്ലെങ്കിലും 5000 രൂപ കൊടുത്ത് ക്ലോസറ്റ് നേരെയാക്കിയാണ് യുവാവ് മടങ്ങിയത്.
പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിയയ്യായിരം മുടക്കാന്‍ തയ്യാറാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചതോടെ ഫോണ്‍ പരതല്‍ നാട്ടില്‍ ചര്‍ച്ചയാവുകയായിരുന്നു. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയുടെ ഫോണാണ് യാത്രാമധ്യേ പെട്രോള്‍ പമ്പില്‍ നഷ്ടപ്പെട്ടത്.
താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ പമ്പിലെത്തിയത്. ക്ലോസറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഫോണ്‍ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്ന് പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഫോണിനു പുറകില്‍ രണ്ട് സ്വര്‍ണ്ണ നാണയമുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിച്ചെങ്കിലും ഫോണ്‍ ലഭിച്ചില്ല.


 

Latest News