അബഹ എയര്‍പോര്‍ട്ട് ആക്രമണം: പാണ്ടിക്കാട് സ്വദേശിക്ക് പരിക്ക്

ഖമീസ് മുശൈത്ത്- അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ നാല് ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളി. പാണ്ടിക്കാട് സ്വദേശി സൈതാലിയാണ് ആശുപത്രിയിലുള്ളത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

ഞായര്‍ രാത്രി നടന്ന ആക്രമണത്തില്‍ സിറിയന്‍ പൗരന് കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഇന്ത്യക്കാരില്‍ രണ്ടു പേര്‍ കുട്ടികളാണ്.
വിമാനത്താവളത്തിനു മുന്നിലെ റെസ്‌റ്റോറന്റിനടുത്താണ് ഡ്രോണ്‍ പതിച്ചത്.

 

Latest News