Sorry, you need to enable JavaScript to visit this website.

ഭർത്താവിന്റെ തോക്കുകൾ പോലീസിന് നൽകി, ആയുധ മോഷണത്തിന് യുവതി അറസ്റ്റിൽ  

ഫ്ലോറിഡ - ഭർത്താവുമായുള്ള വഴക്കിന് പകരം വീട്ടാൻ അയാളുടെ തോക്കെടുത്ത് പൊലീസിന് നൽകിയ യുവതി കുടുങ്ങി. 35 കാരനായ ഭർത്താവിൽ നിന്ന് 6 മാസമായി ഇവർ അകന്നു കഴിയുകയാണ്. ഗാർഹിക പീഡനത്തിന് ഭർത്താവിനെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. 

ഫ്ലോറിഡയിൽ താമസിക്കുന്ന കോർട്ട്നി  ഇർബി എന്ന യുവതി, ഭർത്താവ് ജോസഫ് ഇർബിയെ  ജാമ്യത്തിൽ വിട്ടയച്ചെന്ന് കേട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.  ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്ത ജോസഫിനെ  ആയുധങ്ങളോ വെടിക്കോപ്പുകളോ ഉപയോഗിക്കുകയും  കൈവശം വയ്ക്കുകയും ചെയ്യരുത് വ്യവസ്ഥയോടെ 10,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

പോലീസ് ജോസഫിന്റെ വീട്ടിലെത്തുന്നതിനു മുൻപ് തന്നെ കോർട്ട്നി ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഇയാൾ സൂക്ഷിച്ചിരുന്ന തോക്കുകൾ  പൊലീസിന് കൈമാറുകയും ചെയ്തു. കോർട്ട്നിക്ക് ജോസഫിന്റെ വീട്ടിൽ പ്രവേശനാനുമതി താൽക്കാലികമായി തടഞ്ഞിരിക്കുകയായിരുന്നു. ഇതോർക്കാതെ ആയുധങ്ങൾ പൊലീസിന് കൈമാറിയ അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. 

ആയുധങ്ങൾ മോഷ്ടിച്ചതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനുമാണ് അറസ്റ്റ്. 6 ദിവസം ജയിലിൽ കഴിഞ്ഞ കോർട്ട്നിയെ കഴിഞ്ഞ ദിവസം വിട്ടയച്ചു. 

Latest News