റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു

മുംബൈ- റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പ് രാജിവെച്ചു.  
ധനനയത്തിന്റെ ചുമതല വഹിച്ചിരുന്ന ആചാര്യയുടെ സേവന കാലാവധി 2020 ഫെബ്രുവരിയിലാണ് അവസാനിക്കേണ്ടത്. എന്നാല്‍ അദ്ദേഹം ഓഗസ്റ്റില്‍  ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലേ സാമ്പത്തിക ശാസ്ത്രം പ്രൊഫസര്‍ ജോലിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

2017 ജനുവരിയിലാണ് ഇദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കില്‍ നിയമിതനായത്. സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട റിസര്‍വ് ബാങ്കിന്റെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതിമായി രാജിവെച്ചതുപോലെ വിരാല്‍ ആചാര്യയുടെ രാജിയും അപ്രതീക്ഷിതമാണ്.  

വിരാല്‍ ആചാര്യയുടെ രാജി സംബന്ധിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട ്‌ചെയ്തത്. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ആര്‍.ബി.ഐ വക്താവ് തയാറായിട്ടില്ല.

 

Latest News