ദമാം ഷോപ്പിംഗ് മാളില്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമം; പ്രതിക്ക് ഒന്നര വര്‍ഷം തടവ്

ദമാം - വ്യാപാര കേന്ദ്രത്തില്‍ വെച്ച് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയെ ദമാം ക്രിമിനല്‍ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 20,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.

വ്യാപാര കേന്ദ്രത്തില്‍ വെച്ച് പ്രതി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

 

Latest News