ഏഴു വാഹനങ്ങള്‍ ഇന്ധന ടാങ്കറില്‍ ഇടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

ജിദ്ദ, ജിസാന്‍ തീരദേശ പാതയില്‍ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ധന ടാങ്കറില്‍ തീ പടര്‍ന്നപ്പോള്‍.

ജിദ്ദ - ജിദ്ദ, ജിസാന്‍ തീരദേശ പാതയില്‍ ഇന്ധന ടാങ്കറില്‍ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ടാങ്കറില്‍ തീ പടര്‍ന്നുപിടിച്ച് ടാങ്കര്‍ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലൈത്തിന് സമീപം ഞായര്‍ രാവിലെയാണ് അപകടം. മൂടല്‍ മഞ്ഞു മൂലം ദൃശ്യക്ഷമത കുറഞ്ഞതും ഡ്രൈവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ ടാങ്കര്‍ പെട്ടെന്ന് തിരിച്ചതുമാണ് അപകട കാരണം.

ഇതിനിടെ ഏഴു വാഹനങ്ങള്‍ ടാങ്കറില്‍ കൂട്ടിയിടിക്കുകയും ഇന്ധന ടാങ്കറില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ടാങ്കര്‍ ഡ്രൈവര്‍ മരിച്ചു. മറ്റു വാഹനങ്ങളുടെ മൂന്നു ഡ്രൈവര്‍മാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ലൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ ടാങ്കറിലെ തീയണച്ചു.

 

 

Latest News