കനഡയില്‍ വിസ വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടി; പ്രതിക്കായി വ്യാപക തിരച്ചില്‍

കാസര്‍കോട്- കനേഡിയന്‍ വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ രഹിതരായ 13 യുവാക്കളില്‍നിന്ന് അര കോടിയിലധികം രൂപ തട്ടി മുങ്ങിയ തിരുവനന്തപുരം സ്വദേശിയെ കണ്ടെത്താന്‍ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി.

നീര്‍ച്ചാല്‍ സ്വദേശികളായ രവിചന്ദ്ര, ഗണേശ, ശ്രീകാന്ത്, അഭിലാഷ്, മനോഹര എന്നിവര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സ്വദേശി മജീഷ് മനോഹര്‍ (30) എന്നയാള്‍ക്കെതിരെ ആണ് ബദിയടുക്ക പോലീസ് കേസെടുത്തത്.

ഉയര്‍ന്ന ശമ്പളമുള്ള കനേഡിയന്‍ വിസ വാഗ്ദാനം ചെയ്തു 2017 ല്‍ ആണ് ഇവരില്‍ നിന്ന് നാല് മുതല്‍ നാലര ലക്ഷം രൂപ വരെ ഇയാള്‍ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫിലുള്ള സുഹൃത്ത് വഴിയാണ് യുവാക്കള്‍ മജീഷിനെ പരിചയപ്പെട്ടത്. കാനഡയില്‍ പോകാന്‍ 13 യുവാക്കള്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. രണ്ട് ദിവസം കാത്തിരുന്ന ശേഷം ഇയാള്‍ യുവാക്കളെയും കൂട്ടി ഹൈദരാബാദില്‍ എത്തി. ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഒരു മാസം കൂടി കാത്തിരിക്കണമെന്നും പറഞ്ഞതോടെ വിസക്ക് പണം നല്‍കിയവര്‍ നാട്ടില്‍ എത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

Latest News