Sorry, you need to enable JavaScript to visit this website.

ട്രാഫിക് പിഴ ഉയര്‍ത്തിയത് സൗദിയില്‍ അപകടങ്ങള്‍ കുറച്ചു; സീറ്റ് ബൈല്‍റ്റ് പിഴ പഴയ കാറുകള്‍ക്ക് ബാധകമല്ല

റിയാദ്- സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുക 1985 മോഡൽ മുതലുള്ള വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കു മാത്രമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 1985 മോഡലിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ഡ്രൈവർമാരുടെ പേരിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തില്ല.

കൃത്യസമയത്ത് ലൈസൻസ് പുതുക്കാത്തതിന് ഒരു വർഷത്തിന് 100 റിയാൽ തോതിൽ പിഴ ചുമത്തും. ലൈസൻസ് പുതുക്കുന്നതിന് പിഴകൾ പൂർണമായും ഒടുക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ആർക്കും ഇളവില്ല. ഓൺലൈൻ വഴി ലൈസൻസ് പുതുക്കുന്നതിന് നിയമ ലംഘനങ്ങൾക്കുള്ള പിഴകളും ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസുകളും അടക്കലും മെഡിക്കലും നിർബന്ധമാണ്.

 

ഓട്ടോമാറ്റിക് സംവിധാനം വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ ഡ്രൈവർമാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് രണ്ടു മുതൽ അഞ്ചു ദിവസം വരെ എടുക്കും. ഓൺലൈൻ വഴി ഇസ്തിമാറ പുതുക്കുന്നതിന് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഒടുക്കലും വാഹന പരിശോധനയും നിർബന്ധമാണ്. 


ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും ഉയർത്തിയത് വാഹനാപകടങ്ങൾ കുറക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം രാജ്യത്ത് മൂന്നു ലക്ഷത്തിൽ കുറവ് അപകടങ്ങളാണുണ്ടായത്. തൊട്ടു മുൻ വർഷം 3,65,000 വാഹനാപകടങ്ങളുണ്ടായിരുന്നു. വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 4,578 ആയി കുറഞ്ഞു. തൊട്ടു മുൻ വർഷം 5,630 പേർക്ക് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ കൊല്ലം അപകട മരണങ്ങളിൽ 20 ശതമാനം കുറവുണ്ടായി. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 26,000 ൽ നിന്ന് 23,000 ആയി കുറഞ്ഞു. വാഹനാപകടങ്ങൾ മൂലം പ്രതിവർഷം ചുരുങ്ങിയത് ആയിരം കോടി റിയാലിന്റെ നഷ്ടങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

DOWNLOAD APP

Latest News