Sorry, you need to enable JavaScript to visit this website.

അന്തര്‍ സംസ്ഥാന ബസ്സുകള്‍  സര്‍വീസ് നിര്‍ത്തുന്നു 

തിരുവനന്തപുരം- തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു. അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അനാവശ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് അസോസിയേഷന്‍ പറയുന്നത്. ഈ നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ മാസം 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ ഒരു വാഹനത്തിന് പതിനായിരം രൂപവെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസുടമകള്‍ പരാതിപ്പെടുന്നത്. കേരളത്തിനകത്ത് സര്‍വീസ് നടത്തുന്നതടക്കം 400 ഓളം ബസുകളുടെ സര്‍വീസാണ് നിര്‍ത്തിവെക്കുന്നത്.

Latest News