നരേന്ദ്രമോഡി കരുത്തനായ  നേതാവ് -ബ്രിട്ടീഷ് മാസിക 

ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ബ്രിട്ടീഷ് മാസിക. ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പിലൂടെ മോഡിയെ ശക്തനായ േലാകനേതാവായി തെരഞ്ഞെടുത്തത്. വായനക്കാര്‍ക്കിടയില്‍ ഹെറാള്‍ഡ് മാസിക നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.
'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്നാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്. മോഡിയ്ക്ക് 30.9%വോട്ട് ലഭിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോഡി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. പുടിന്‍, ജിന്‍പിംഗ്, ട്രംപ് എന്നിവര്‍ യഥാക്രമം 29.9%, 21.9%, 18.1%വോട്ട് നേടി.

DOWNLOAD APP

Latest News