Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന പുതിയ ലേബർ ബിൽ പാർലമെൻറിൽ 

ന്യൂദൽഹി - വനിതാ ജോലിക്കാരുടെ സുരക്ഷയും അന്തസും പരമപ്രധാനമാണെന്ന് അവകാശപ്പെടുന്ന പുതിയ ലേബർ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. മൺസൂൺ സെഷനിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് വാർത്താ വൃത്തങ്ങൾ വ്യക്തമാക്കി. 

പുതിയ ബിൽ അനുസരിച്ച്, സ്ത്രീകളുടെ പ്രവൃത്തി സമയം രാവിലെ 6 നും വൈകുന്നേരം 7 നും ഇടയിലായിരിക്കണം.  ഈ സമയങ്ങൾക്കപ്പുറവും  തൊഴിലുടമ വനിതാ ജോലിക്കാരിയുടെ  സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.കൂടാതെ, അവധിക്കാലത്ത്, വനിതാ ജോലിക്കാരിയെ ജോലിയിൽ തിരികെ വിളിക്കാൻ പാടില്ല.  അഥവാ,ജോലിക്ക് വിളിക്കേണ്ട അടിയന്തിര സാഹചര്യമുണ്ടെങ്കിൽ, അവളുടെ സുരക്ഷ തൊഴിലുടമ ഉറപ്പാക്കേണ്ടതുണ്ട്.

ബില്ലിന്റെ മറ്റൊരു പ്രധാന സവിശേഷത കുടുംബത്തിൻറെ നിർവചനമാണ്. പുതിയ ബിൽ പ്രകാരം, കുടുംബത്തിൽ, ആശ്രിതരായ മുത്തശ്ശിയും മുത്തശ്ശനും ഉൾപ്പെടുന്നു. മാതാപിതാക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ആശ്രിതരായ മുത്തശ്ശി മുത്തശ്ശന്മാർക്കും പ്രയോജനപ്പെടുത്താം. 

തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ 2019 എന്നിവയടങ്ങിയ പുതിയ ബിൽ നിയമ മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നും ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസ് ബില്ലിനെ സംബന്ധിച്ച മീറ്റിങ്ങുകൾ നടത്തി. കഴിഞ്ഞ വർഷം ആദ്യം തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ബില്ലിൻറെ കരട് അപ്‌ലോഡ് ചെയ്തിരുന്നു.

Latest News