Sorry, you need to enable JavaScript to visit this website.

കക്കാടംപൊയില്‍ തടണ പൊളിക്കുന്നതിനിടെ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം

മലപ്പുറം- പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെയാണ് കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്ലത്തു നിന്ന് പ്രമോഷനോടെയാണ് പി.ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്.

കഴിഞ്ഞ ദിവസമാണ് തടണ പൊളിച്ചു നീക്കല്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടി കൊണ്ടു വന്ന് പൊളിച്ചുനീക്കല്‍ വേഗത്തിലാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ന് മലപ്പുറം ജില്ലാ കലക്ടര്‍ തീരുമാനമെടുക്കാനിരിക്കെയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം.

 

Latest News