നായയെ ചുംബിച്ച  യുവതിക്ക്  ഗുരുതര  പരിക്ക്  

ഷിക്കാഗോ-ബുള്‍മസ്റ്റിഫ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ ചുംബിച്ച ശ്രമിച്ച യുവതിക്ക് ഗുരുതരമായ പരിക്കേറ്റു. ഫ്‌ളോറിഡയിലെ ബ്രൂക്ക് വില്ല കാനല്‍ ഡ്രൈവിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ ചുണ്ടിലും കവിളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരികുകയാണ്.
കൂട്ടുകാരുമൊത്ത് ബാറിനിന്നും വന്ന യുവതിയെ കണ്ട ഉടനെ തന്നെ നായ അക്രമാസക്തനായിരുന്നു. നായയെ ശാന്തനാക്കുന്നതിനാണ് യുവതി ചുംബിക്കാന്‍ ശ്രമിച്ചത്. ഇത് അപകടത്തില്‍ കലാശിക്കുകയായിരുന്നു. കവിളിലും, ചുണ്ടിലും സാരമായ മുറിവുകള്‍ ഉണ്ട്. മുഖം പൂര്‍വസ്ഥിതിയിലക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നായയെ ഡെപ്യൂട്ടി ഷെല്‍ട്ടറിലേക് മാറ്റിയിരികുകയാണ്. ഇത്തരം നായകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അനിമല്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Latest News