ഇന്ത്യക്കാര്‍ക്ക് യു.എസ്  വിസയില്‍ നിയന്ത്രണം വരുന്നു 

ന്യൂദല്‍ഹി-വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി വിസ  നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യുഎസ്. വിദേശ കമ്പനികള്‍ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിര്‍ബന്ധിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എച്ച്1ബി ജോലി വിസ  നിയന്ത്രിക്കുമെന്നാണ് യുഎസ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാന്‍ കടുത്ത നിയന്ത്രണം വരും. വ്യാപാര തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഈ നീക്കം സമ്മര്‍ദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക.

Latest News