Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരില്‍ വില്ലനായത് കാലാവസ്ഥ; റണ്‍വേ അപകടം ഇതാദ്യമല്ല

കൊണ്ടോട്ടി- കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ തെന്നി നീങ്ങിയുളള അപകടത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. പുലര്‍ച്ചെയുണ്ടായ മഴയാണ് വിമാന ലാന്‍ഡിംഗിനെ ബാധിച്ചത്. വൈമാനികന്റെ അവസരോചിത ഇടപെടലാണ് അപടകം ഒഴിവാക്കിയത്.

കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നി നീങ്ങി സംഭവങ്ങള്‍ നേരത്തേയുമുണ്ടായിട്ടുണ്ട്. 2017 ഓഗസ്റ്റ് നാലിന് ചെന്നൈയില്‍നിന്നുളള സ്‌പൈസ്‌ജെറ്റ് വിമാനം റണ്‍വേയില്‍ തെന്നി നീങ്ങിയിരുന്നു. റണ്‍വേയുടെ മധ്യത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം വലതുവശത്തേക്ക് മാറി ലാന്‍ഡ് ചെയ്തതായിരുന്നു അപകട കാരണം.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ഷാര്‍ജയിലേക്ക് പോകുന്നതിനിടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ടയര്‍ പൊട്ടിത്തറിച്ച് യാത്രമുടങ്ങിയിരുന്നു. റണ്‍വേ നവീകരണത്തിനിടെ ഖത്തര്‍ എയര്‍വേസ് വിമാനം റണ്‍വേക്ക് പുറത്തേക്ക് തെന്നി നീങ്ങിയ സംഭവവും കരിപ്പൂരിലുണ്ടായിട്ടുണ്ട്. ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് ഇന്നലെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയത്.

 

Latest News