ശബരിമല സ്വകാര്യ ബിൽ  അവതരിപ്പിച്ചു, ഓർഡിനൻസ് വേണമെന്ന് മീനാക്ഷി ലേഖി 

ന്യൂദൽഹി- ശബരിമലയിൽ യുവതീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യ ബിൽ  എൻ.കെ പ്രേമചന്ദ്രൻ പാർലമെന്റിൽ അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നൽകിയത്. 

അതേസമയം, ബിൽ അപൂർണമാണെന്നും  അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമ നിർമാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ശൂന്യവേളയിലായിരുന്നു മീനാക്ഷി ലേഖി വിഷയം ഉന്നയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻറെ ബിൽ അവതരിപ്പിക്കുന്നതിനു മുൻപായിരുന്നു ഈ ആവശ്യം. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്നും അവർ ലോക്സഭയിൽ ആവശ്യപ്പെട്ടു. 

ബില്ലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷി ലേഖി അനുവദിച്ചില്ല. 'ജയ് അയ്യപ്പാ' എന്ന് വിളിച്ചാണ് മീനാക്ഷി പ്രസംഗം അവസാനിപ്പിച്ചത്. 

Latest News