Sorry, you need to enable JavaScript to visit this website.

നായ്ക്കളുടെ യോഗ പുതിയ ഇന്ത്യയെന്ന് രാഹുല്‍; അവഹേളിച്ചെന്ന് ബി.ജെ.പി

ന്യൂദല്‍ഹി- അന്താരാഷ്ട്ര യോഗ ദിനത്തില്‍ പട്ടാള നായ്ക്കള്‍ യോഗ ചെയ്യുന്നതിനെ പുതിയ ഇന്ത്യ എന്ന പേരില്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത്.

രാഹുല്‍ ഇനിയും ഒന്നും പഠിച്ചിട്ടില്ലെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. രാഹുല്‍ നമ്മുടെ സൈന്യത്തേയും ധീര ജവാന്മാരേയും വിലമതിക്കാനാവാത്ത ഡോഗ് യൂനിറ്റിനേയും യോഗ പാരമ്പര്യത്തേയും നമ്മുടെ രാജ്യത്തേയും അപമാനിച്ചിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആര്‍മി ഡോഗ് യൂനിറ്റിലെ പരിശീലകരോടൊപ്പം നായ്ക്കള്‍ യോഗ ചെയ്യുന്ന ചിത്രം രാവിലെ പ്രതിരോധ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തിരുന്നത്.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ നായക്കള്‍ യോഗ ചെയ്യുന്ന ചിത്രം രാജ്യാന്തര മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

 

Latest News