ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 മരണം

സിംല- ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ കൂടുതലാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
അമ്പതോളം യാത്രക്കാരുമായി മലമ്പാതയിലൂടെ നീങ്ങുകയായിരുന്ന സ്വകാര്യ ബസാണ് ബഞ്ജാര്‍ മേഖലയില്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ബസിന് മുകളിലും നിരവധി യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം തെറ്റി താഴേക്ക് പതിച്ച ബസ് പാറക്കെട്ടുകള്‍ നിറഞ്ഞ അരുവിയിലാണ് പതിച്ചത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബഞ്ജാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പെട്ട ബസ്.

 

Latest News