വിവാഹശേഷവും ശല്യം തുടര്‍ന്നു; കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തി യുവതി

എടപ്പാള്‍- ലൈംഗികമായി  പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൈങ്കണ്ണൂര്‍ വാല്‍പ്പറമ്പില്‍ ഫസലുദീനെ(22)യാണ് പോക്‌സോ നിയമ പ്രകാരം കുറ്റിപ്പുറം പോലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

യുവതി വിവാഹിതയായ ശേഷം യുവാവ് ശല്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുറ്റിപ്പുറം എസ്.ഐ ഇ.എ. അരവിന്ദന്‍ യുവാവിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News