ആഗ്ര-നഴ്‌സ് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ കഴിയാതെ വന്നതോടെ ഗര്‍ഭിണിയായ യുവതി നടുറോഡില്‍ പ്രസവിച്ചു. ആഗ്രയിലെ ലഖന്‍പുര്‍ ഗ്രാമവാസിയായ നൈന ദേവി എന്ന യുവതിയാണ് ആണ്‍കുഞ്ഞിന് ജ•ം നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭര്‍ത്താവ് ശ്യാം സിംഗിനൊപ്പം നൈന ദേവി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിയത്. പ്രസവവേദന രൂക്ഷമായതോടെ അഡ്മിറ്റ് ചെയ്യണമെന്ന് ശ്യാം സിംഗ് ആവശ്യപ്പെട്ടുവെങ്കിലും ഡ്യൂട്ടി നഴ്‌സായ സരിത സിംഗ് പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്നും ചികിത്സ നടത്തണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും സരിത സിംഗ് ആവശ്യം നിരാകരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ച് നല്‍കാമോ എന്ന് ചോദിച്ചെങ്കിലും ഇവര്‍ പ്രതികരിച്ചില്ല. ആശുപത്രിയില്‍ നിന്ന് വഴിയിലേക്ക് ഭര്‍ത്താവിനൊപ്പം ഇറങ്ങവെ നൈന ദേവി റോഡില്‍ തന്നെ പ്രസവിച്ചു.വിവരം പുറത്തറിഞ്ഞതോടെ അധികൃതര്‍ നടപടിയാരംഭിച്ചു. നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മുകേഷ് വത്സ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ സുപ്രിയ ജെയിന്‍ ഫാര്‍മസിസ്റ്റ് സോനു ഗോയല്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് സ്ഥലം മാറ്റി.