Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെന്നൈ നഗരത്തില്‍ മഴ 

ചെന്നൈ- 196 ദിവസത്തിന് ശേഷം ചെന്നൈ നഗരത്തില്‍ മഴ പെയ്തു. കടുത്ത ചൂടിന് ആശ്വാസം നല്‍കി മഴ പെയ്തത് പലയിടത്തും ആഘോഷത്തിന് കാരണമായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചത്. അടുത്ത ആറ് ദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വേളാച്ചേരി, ഒഎംആര്‍ തിരുവണ്‍മിയൂര്‍, നങ്കനല്ലൂര്‍, മീനമ്പാക്കം, മടിപാക്കം, പൊരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. മഴയുടെ ചിത്രങ്ങള്‍ ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ആറ് മാസമായി കടുത്ത ചൂടായിരുന്നു ചെന്നൈയില്‍. വ്യാഴാഴ്ച പെയ്ത മഴ ജലക്ഷാമത്തിന് പരിഹാരമാകില്ല. എങ്കിലും വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന പ്രവചനത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ചെന്നൈയും പരിസര പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. ഒട്ടേറെ ഹോട്ടലുകളും ഐടി സ്ഥാപനങ്ങളും ഏത് സമയവും അടയ്ക്കും എന്ന മട്ടിലായിരുന്നു. ചില ഹോട്ടലുകള്‍ അടയ്ക്കുകയും ചെയ്തു. വെള്ളം ഇനിയും ലഭിച്ചില്ലെങ്കില്‍ നഗരം സ്തംഭിക്കുമെന്നായിരുന്നു അവസ്ഥ. ഈ വേളയിലാണ് മഴ എത്തുന്നത്. ജനങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ചെന്നൈ നഗരമധ്യത്തിലാണ് ജലക്ഷാമം കൂടുതല്‍. നഗരവാസികള്‍ ജലത്തിന് വേണ്ടി പാത്രങ്ങളുമായി പോകുന്നത് ചെന്നൈയിലെ സ്ഥിരം കാഴ്ചയാണ്. പ്രധാന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിട്ട് ആഴ്ചകളായി.


 

Latest News