Sorry, you need to enable JavaScript to visit this website.

സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്ക്, വ്യക്തമായ സൂചനകളെന്ന് റിസർവ് ബാങ്ക് ഗവർണർ 

മുംബൈ - ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ വേഗത നഷ്ടപ്പെടുന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ്. വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായകമായ സാമ്പത്തിക നയം ആവശ്യമാണെന്നും ഇന്ന് നടന്ന മോണിറ്ററി പോളിസി കമ്മിറ്റിയിൽ അദ്ദേഹം വ്യക്തമാക്കി. 25ബേസിസ് പോയിൻറ് റേറ്റ്കട്ടിനു വേണ്ടി വോട്ടു ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മൊത്തത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത നഷ്ടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ നാലാം പാദത്തിൽ ജിഡിപി വളർച്ച 5.8 ശതമാനമായി കുറഞ്ഞെന്നും പറഞ്ഞ അദ്ദേഹം,രണ്ടു പോളിസി റേറ്റ് കട്ടുകൾ ഉണ്ടായിട്ടും നാണ്യപ്പെരുപ്പം 4 ശതമാനത്തിൽ താഴെ മാത്രമാണ് എന്ന് വ്യക്തമാക്കി.

നാണ്യ വളർച്ച പരിഗണിച്ചാൽ, നിർണായകമായ സാമ്പത്തിക നയങ്ങൾ അത്യാവശ്യമാണ്, അതിനാൽ  റിട്ടേൺ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറക്കാമെന്നാണ് കരുതുന്നത് -അദ്ദേഹം പറഞ്ഞു.തുടർച്ചയായി മൂന്നാമത്തെ തവണയാണ് റിസർവ് ബാങ്ക് റിവേഴ്സ് റിപോ നിരക്കുകൾ കുറയ്ക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സാമ്പത്തിക മേഖല ദുർബലമായിട്ടുണ്ടെന്ന് എം.പി.സി അംഗവും ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറുമായ വിരാൽ ആചാര്യയും പറഞ്ഞു. മൺസൂണിൻറെ അഭാവവും ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും നാണയപ്പെരുപ്പവും ഉൾപ്പെടെയുള്ള ചില അപകടസാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ധർമ സങ്കടത്തോടെയാണ് റേറ്റ് കട്ടിനു വേണ്ടി വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News