ഒമാനില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം- ഒമാനിലെ പ്രശസ്ത ആശുപത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.
40 വയസ്സു വരെ പ്രായമുളള ബി.എസ്‌സി (നഴ്‌സിംങ്),ജി.എന്‍.എം യോഗ്യതയുളള വനിതകള്‍ക്കാണ് അവസരം.
ലേബര്‍ റൂം,ഓപ്പറേഷന്‍ തിയേറ്ററില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപവരെ)ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന  ഇമെയില്‍ വിലാസത്തില്‍ 2019 ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org യിലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്ത് നിന്ന്) ലഭിക്കും.

 

Latest News