ഇസ്ലാമബാദ് - അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലീഡേഴ്‌സ് കൗൺസിലിന്റെയും നാഷണൽ അക്കൌണ്ടബിലിറ്റി ബ്യൂറോ (എൻഎബി) പ്രോസിക്യൂട്ടറുടെയും വാദം കേട്ട ശേഷമാണ് ഹരജി തള്ളിയത്.
അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതി പരാമർശത്തിൽ ഷെരീഫിന് ഏഴു വർഷമാണ് തടവു ശിക്ഷ വിധിച്ചത്. കുട്ടികളിൽ ഒരാളുടെ പേരിലുള്ള സ്റ്റീൽ ഫാക്ടറി ഉടമസ്ഥാവകാശം വിശദീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. പനാമ പേപ്പേഴ്സ് കേസിൽ ജൂലൈ 28, 2017 ലെ സുപ്രീം കോടതിയുടെ ഉത്തരവിലാണ് കേസ് ഫയൽ ചെയ്തത്.
ആരോഗ്യപരമായ കാരണങ്ങളാൽ, ശിക്ഷയുടെ കാലാവധി കുറയ്‌ക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷരീഫിന്റെ അഭിഭാഷകനായ ഖവാജ ഹാരിസ് അഹ്മദ് കോടതിയിൽ ഹർജി സമർപ്പിച്ചത്.ഷെരീഫിന്റെ 60 ശതമാനത്തോളം ആരോഗ്യനില തകരാറിലാണെന്ന് ഹാരിസ് അഹമ്മദ് കോടതിയിൽ വാദിച്ചു. ജയിലിൽ ലഭ്യമാകുന്ന ചികിത്സ അപര്യാപ്തമായതിനാൽ അദ്ദേഹത്തിന് മാനസിക പിരിമുറുക്കമുണ്ടെന്ന് കൗൺസിലും വ്യക്തമാക്കിയിരുന്നു.
ഷെരീഫിനുള്ള ചികിത്സ രീതി രാജ്യത്ത് ലഭ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞാൽ എന്ത് ചെയ്യും എന്ന ജസ്റ്റിസ് മൊഹ്സിൻ അക്തർ കിയാനിയുടെ ചോദ്യത്തിന് ആരോഗ്യനില ദിവസം തോറും വഷളാകുകയാണ് എന്ന് മാത്രമായിരുന്നു കൗൺസിലിൻറെ മറുപടി.
കഴിഞ്ഞ ജൂലൈയിൽ ലണ്ടനിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയ അഴിമതിയുടെ പേരിൽ 10 വർഷത്തെ തടവിന് കൂടി ഷെരീഫിനെ ശിക്ഷിച്ചിരുന്നു.






