Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജലശുചീകരണ നിലയത്തിനുനേരെ മിസൈല്‍ ആക്രമണം

റിയാദ്- സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ ജലശുചീകരണ നിലയത്തിനുനേരെ ഹൂത്തി മിസൈല്‍ ആക്രമണം. ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലിഷ്യകള്‍ ജിസാനിലെ ശുഖൈഖ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിനുനേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

ഏതുതരത്തിലുള്ള മിസൈലാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

സൗദി അറേബ്യയില്‍ ഹൂത്തികള്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ കുറിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവരങ്ങള്‍ ആരാഞ്ഞതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മേഖലയിലെ സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

 

Latest News