Sorry, you need to enable JavaScript to visit this website.

കസ്റ്റഡി മരണക്കേസില്‍ മോഡി വിമര്‍ശകന്‍ സഞ്ജീവ് ഭട്ടിന് ജീപര്യന്തം

ജാംനഗര്‍- 1990 ൽ നടന്ന കസ്റ്റഡി മരണത്തിൽ മുൻ ഐ പി എസ് ഓഫീസർ  സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജാംനഗര്‍ പ്രാദേശിക കോടതിയുടേതാണ് വിധി. 

 സഞ്ജീവ് ഭട്ട് , ജാംനഗര്‍ അഡീഷണൽ സൂപ്രണ്ട്‌ ആയിരുന്ന കാലത്താണ് കസ്റ്റഡി മരണം നടക്കുന്നത്. ജം ജോധ്പുർ ടൗണിൽ നടന്ന വർഗീയ ലഹളയിൽ  150 പേരെ അന്ന് സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചതിനു ശേഷം പ്രഭുദാസ് വൈഷ്ണാനി എന്നയാൾ  ആശുപത്രിയിൽ മരിക്കുകയായിരുന്നു. 

തടവിലായിരിക്കെ  പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രഭുദാസ് വൈഷ്ണാനിയുടെ സഹോദരൻ സഞ്ജവ് ഭട്ടിനെയും മറ്റ് ആറ് പോലീസുകാരെയും പ്രതി ചേർത്ത് എഫ്.ഐ.ആർ നൽകിയിരുന്നു. കേസിൽ പ്രതി ചേർത്ത ആറ് പോലീസുകാരുടെ ശിക്ഷ  കോടതി പ്രഖ്യാപിച്ചില്ല.

Latest News